വിരാടിന്റെ രാജ്യാന്തര സെഞ്ചുറിയുടെ രണ്ടാം വർഷം; ഇനി അടുത്തത് എന്ന്?

വിരാട് കോലി അവസാന രാജ്യാന്തര സെഞ്ചുറി നേടി രണ്ടുവര്‍ഷം തികഞ്ഞിരിക്കുന്നു. 2019 നവംബര്‍ 23നാണ് കോലി അവസാനമായി മൂന്നക്കം തൊട്ടത്. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍, കോലിയുടെ സെഞ്ചുറി വരള്‍ച്ചയ്ക്ക് അവസാനമുണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഐതിഹാസികമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാംദിനമാണ്  കിങ് കോലി അവസാനമായി സെഞ്ചുറി നേടിയത്. പിന്നീടിങ്ങോട്ട് ഒരു ഫോര്‍മാറ്റിലും മൂന്നക്കത്തിലെത്താന്‍ കോലിക്ക് കഴിഞ്ഞില്ല. അന്ന് 136 റണ്‍സാണ് കോലി സ്കോര്‍ ചെയ്തത്. ടെസ്റ്റ് കരിയറിലെ 27–ാം സെഞ്ചുറി. എല്ലാ ഫോര്‍മാറ്റിലുമായുള്ള 70–ാം സെഞ്ചുറി. 2019 നവംബര്‍ 23 ന് ശേഷമുള്ള ടെസ്റ്റ് മല്‍സരങ്ങളെടുത്താല്‍ കോലിയുടെ ആവറേജ് 26.80. 12 ടെസ്റ്റ് മല്‍സരങ്ങളാണ് ഇക്കാലയളവില്‍ കളിച്ചത്. ഉയര്‍ന്ന സ്കോര്‍ അഡ്‌ലെയ്ഡില്‍ േനടിയ 74 റണ്‍സ്. മൂന്നുവട്ടം ഡക്കായി. അതും ഇംഗ്ലണ്ടിനെതിരെ. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ കണക്കെടുത്താല്‍ 15 ഏദിനവും 23 ട്വന്റി 20യും 2019 നവംബര്‍ 23 ന് ശേഷം കോലി കളിച്ചു. ഏകദിനത്തില്‍ 649 റണ്‍സ്. ആവറേജ് 43.26. ട്വന്റി–20യില്‍ 777 റണ്‍സ്. ആവറേജ് 59.76. 

33 വയസിന് ശേഷമുള്ള കോലിയുടേയും പോണ്ടിങ്ങിന്റേയും സച്ചിന്റേയും പ്രകടനം കണക്കിലെടുത്താല്‍ മികച്ച ആവറേജ് കോലിക്കാണ്. എല്ല ഫോര്‍മാറ്റിലുമായി 55.14 ആണ് ബാറ്രിങ് ശരാശരി. സച്ചിനും പോണ്ടിങ്ങിനും ഈ സമയത്ത് 50–ല്‍ താഴെയായിരുന്നു ആവറേജ്. 33 വയസ് തികയുന്നതിന് മുന്‍പള്ള കണക്കെചുത്താല്‍ സച്ചിന് 74 സസെഞ്ചുറികളുണ്ട്. കോലക്ക് 70 സെഞ്ചുറി. പോണ്ടിങ്ഹിന് 57 എണ്ണം. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ തന്നെ സെഞ്ചുറി വരള്‍ച്ചയില്‍ നിന്ന് ശാപമോക്ഷം നേടാമെന്ന പ്രതീക്ഷയിലാണ് കോലിയും ആരാധകരും