ക്രിക്കറ്റില്‍ ചരിത്രമെഴുതി ഏമി ഹണ്ടർ; സെഞ്ചുറി നേടി 16കാരി

ക്രിക്കറ്റില്‍ ചരിത്രമെഴുതി അയര്‍ലന്‍ഡ് ബാറ്റര്‍ ഏമി ഹണ്ടര്‍.  രാജ്യാന്തര മല്‍സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പതിനാറുകാരി സ്വന്തമാക്കി.  സിംബാബ്‌വേയ്ക്കെതിരായ ഏകദിനമല്‍സരത്തിലാണ് റെക്കോര്‍ഡിട്ടത്.

ഇതിലും മനോഹരമായൊരു പിറന്നാള്‍ ഏമിയുടെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിക്കാണില്ല. ഈ പിറന്നാള്‍  ഏമി ഒരിക്കലും മറക്കുകയുമില്ല. 127 പന്തില്‍ പുറത്താകാതെ 121 റണ്‍സെടുത്തു. ഇന്ത്യന്‍ താരം മിലാതി രാജിന്റെ റെക്കോര്‍ഡാണ് മറികടന്നത്.  1999–ല്‍ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സെഞ്ചുറി നേടിയത്. സെഞ്ചുറി നേട്ടം വിശ്വസിക്കാനായില്ലെന്ന് ഏമി.

ഏറെ ടെന്‍ഷനിടിച്ചെന്നും ഏമി. ഏമിയും ക്യാപ്റ്റന്‍ ഡെലനിയും ചേര്‍ന്ന്  മൂന്നാംവിക്കറ്റില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏമിയുടെ മികവില്‍ അയര്‍ലന്‍ഡ് 312 റണ്‍സെടുത്തു. അയര്‍ലന്‍ഡിന്റെ ഏറ്റവും വലിയ സ്കോറാണിത്. മല്‍സരത്തില്‍ സിംബാബ്‌വയെ 3–1ന് തോല്‍പിച്ച് പരമ്പരയും നേടി.