മെസി കണ്ണീർ തുടച്ച ടിഷ്യൂ പേപ്പർ വിൽപ്പനയ്ക്ക്; വില കേട്ടാൽ ഞെട്ടും..?

എഫ്സി ബാര്‍സലോണയിൽ നിന്നുള്ളവിടവാങ്ങൽ പ്രസംഗത്തിൽ പൊട്ടിക്കരഞ്ഞ ലയണൽ മെസിക്കൊപ്പം ലക്ഷക്കണക്കിന് ആരാധതകരും കണ്ണിരണിഞ്ഞിരുന്നു. ബാർസയുമായുള്ള നീണ്ട 21 വർഷത്തെ ബന്ധത്തിനാണ് മെസി വിരാമമിട്ടത്. ബാർസ വിട്ട മെസി പിഎസ്ജിയിലാണ് ചേർന്നത്. എന്നാൽ അന്നത്തെ മെസിയുടെ കരച്ചിലിന് പൊന്നുംവിലയാണ് ഇപ്പോൾ. മെസി അന്ന് തന്റെ കണ്ണീർ തുടയ്ക്കാൻ ഉപയോഗിച്ച ടിഷ്യു ഒരു മില്യൺ ഡോളറിന് വിൽക്കാൻ വച്ചതായാണ് റിപ്പോർട്ട്.

വിടവാങ്ങൽ പ്രസംഗത്തിൽ, ക്ലബ് വിടുന്നതിന്റെ വിഷമത്തിൽ കണ്ണീരടക്കാനാകാതെ വന്നപ്പോൾ മെസിക്ക് ഭാര്യ അന്റോണെല്ല കണ്ണുനീർ തുടയ്ക്കാൻ ഒരു ടിഷ്യു പേപ്പർ നൽകിയിരുന്നു. കംപ്ലീറ്റ് സ്പോർട്സ് റിപ്പോർട്ട് അനുസരിച്ച് അതേ പത്രസമ്മേളനത്തിന്റെ മുൻ നിരയിൽ ഇരുന്ന ഒരാൾ മെസി കളഞ്ഞ ടിഷ്യു പേപ്പർ എടുത്തു. റോജക്ഡെയ്‌ലി റിപ്പോർട്ട് പ്രകാരം മൈക്കെഡുവോയിൽ ടിഷ്യു ലേലത്തിന് വച്ച വ്യക്തി, ടിഷ്യുവിൽ മെസിയുടെ ജനിതക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതുവഴി മെസിയെ പോലുള്ള ഒരു ഫുട്ബോൾ കളിക്കാരനെ ക്ലോൺ ചെയ്യാൻ സാധിക്കുമെന്നും അവകാശപ്പെടുന്നു.