ടീമിന്റെ മോശം പ്രകടനം: വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കി

ടീമിന്റെ മോശം പ്രകടനത്തെതുടര്‍ന്ന് ഡേവിഡ് വാര്‍ണറെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് നീക്കി. കെയിന്‍ വില്യംസനാണ് പകരക്കാരന്‍. അഞ്ചുമല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഹൈദരാബാദിന് ഇതുവരെ ജയിക്കാനായത്. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഹൈദരാബാദിന്റെ മല്‍സരം