വുഷുവിൽ തിളങ്ങി കോഴിക്കോട്ടെ വിദ്യാര്‍ഥികള്‍; ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം

വുഷു ദേശീയ ചാംപ്യന്‍ഷിപ്പില്‍ അഭിമാനനേട്ടങ്ങളുമായി കോഴിക്കോട്ടെ വിദ്യാര്‍ഥികള്‍. പരമ്പരാഗത ഇനമായ തവ്്ലുവില്‍ എ.വി. ആതിരയും സിദ്ധാര്‍ഥ് റിജുവുമാണ് വെങ്കലമെ‍ഡല്‍ നേടിയത്. സദ്ഭാവന ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. 

വുഷുവിലെ കായിക ഇനമാണ് തവ്്ലു. ചണ്ഡീഗ‍ഡില്‍ നടന്ന 18ാമത് വുഷു ദേശീയ ചാംപ്യന്‍ഷിപ്പിലാണ് ഒന്‍പതാം ക്ലാസുകാരനായ സിദ്ധാര്‍ഥ് റിജുവും പ്ലസ്ടു വിദ്യാര്‍ഥിനിയായ എ. വി. ആതിരയും വെങ്കലമെഡല്‍ നേടിയത്. സ്വാങ് ഡാവോ എന്ന ഇനത്തിലാണ് സിദ്ധാര്‍ഥ് റിജുവിന്‍റെ മെഡല്‍ നേട്ടം. ഇന്ത്യന്‍ വുഷു അസോസിയേഷന്‍ ക്യംപിലേയ്ക്കും സിദ്ധാര്‍ഥ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

കായിക ഇനമെന്ന രീതിയില്‍ മാത്രമല്ല സ്വയം പ്രതിരോധത്തിനും വുഷു ഏറെ സഹായിക്കും. അയര്‍ലന്‍ഡില്‍ നടന്ന ലോക കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് ആതിര.