വരുന്നൂ 'ഗ്രീൻ' ഒളിമ്പിക്സ് ; മെഡലുകൾ പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന്

2020 ടോക്കിയോ ഒളിംപിക്സിന്റെ വരവറിയിച്ച് ഒളിംപിക്സ് ക്ലോക്ക് പുറത്തിറക്കിയതിന്റെ പിന്നാലെ സംഘാടകര്‍ ഒളിംപിക്സ് മെഡലിന്റെ പ്രദര്‍ശനവും നടത്തി. വിജയത്തിന്റെ പ്രതീകമായ ഗ്രീക്ക് ദേവതയുടെ ചിത്രമാലേഖനം ചെയ്ത മെഡലിന്റെ മറുവശത്ത് ടോക്കിയോ ഒളിംപിക്സിന്റെ  ഔദ്യോഗിക ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നു.

2020  ജൂലൈ 24 മുതല്‍ ആഗസ്റ്റ് 9 വരെ നടക്കുന്ന ഒളിമ്പിക്സ് കായിക മാമാങ്കത്തിന്റെ വരവറിയിക്കുകയാണ് ടോക്കിയോ. കൗണ്ട് ഡൗൺ ക്ലോക്കിന് പിന്നാലെ വിജയികള്‍ക്കുള്ള മെഡലുകളാണ് പ്രദര്‍ശിപ്പിച്ചത്. ത്രിമാനാകൃതിയിലുള്ളനയാണ് ഇത്തവണത്തെ മെഡലുകള്‍. 85 മില്ലി വ്യാസം 12 മില്ലി കട്ടി സ്വര്‍ണ മെഡലിന്റെ ഭാരം 556 ഗ്രാം, വെള്ളിമെഡല്‍ 550 ഗ്രാം വെങ്കല മെഡല്‍ 450 ഗ്രാം. സംഘാടകര്‍ അവകാശപ്പെടുന്നത് ഇത്തവണത്തെ സ്വര്‍ണ്ണ വെള്ളിമെഡലുകള്‍ ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും ഭാരമേറിയവയാണ് എന്നാണ്. ഏകദേശം 5000 മെഡലുകളാണ് ഒരുക്കേണ്ടത്.

2020 ഒളിമ്പിക്സിലെ മറ്റൊരു പ്രത്യേകത മെഡലുകളുടെ നിര്‍മാണത്തിലാണ്. ഉപയോഗശൂന്യമായ മൊബൈൽ,  ചെറുവൈദ്യുത വസ്തുക്കള്‍ എന്നിവയില്‍ നിന്ന് പുനര്‍നിര്‍മിച്ചതാണ് മെഡലുകള്‍. ഒാരോ ഒളിമ്പിക്സ് താരത്തിന്റേയും അഭിമാനമുയര്‍ത്തുന്ന സ്തംഭങ്ങളാവാന്‍ ഊഴം കാത്തിരിക്കുകയാണ് യൂനിച്ചി കവാനിഷി എന്ന ജാപ്പനീസ് ഡിസൈനർ രൂപകല്‍പന ചെയ്ത മെഡലുകള്‍.