അടിച്ചുപറത്തി ധോണിയുടെ ആ സിക്സർ; അന്തംവിട്ട് കോഹ്‍ലി; വിഡിയോ

മിച്ചല്‍ സ്റ്റാർച്ച് എറിഞ്ഞ പന്ത്. കൂളായി അടിച്ചുപറത്തി ബൗണ്ടറി കടത്തി ധോണി. ആ കാഴ്ച കണ്ട് ഒരുനിമിഷം സ്തബ്ധനായി നിൽക്കാനേ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് ആയുള്ളൂ. ഒരു നിമിഷത്തെ നിശബ്ദത. പിന്നെ ചുണ്ടില്‍ വിരിഞ്ഞ ചെറുമന്ദഹാസം. അത് പിന്നെ ചിരിയായി മാറി. ഓവലിലെ അവസാനചിരി ഇന്ത്യയുടേതു മൊത്തമായും മാറി. 

ധോണിയും കോ‍ഹ്‍ലിയുമായിരുന്നു ക്രീസിൽ. സ്റ്റാർച്ചിൻറെ പന്തിൽ ധോണിയുടെ ആ മാസ് സിക്സർ കണ്ട് അന്തംവിട്ടു നിൽക്കുന്ന കോഹ്‍ലിയുടെ വിഡിയോ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ആദ്യനിമിഷത്തെ അവിശ്വസനീയതക്കു ശേഷം കോഹ്‍ലി ധോണിയുടെ അടുത്തെത്തി നിറഞ്ഞുചിരിച്ചു. 

14 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും സഹിതം 27 റണ്‍സെടുത്ത ധോണി അവസാന ഓവറിലാണ് പുറത്തായത്. ധോണിയും രാഹുലും കണ്ണുപൂട്ടി അടിച്ചതോടെയാണ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ഉയര്‍ന്ന സ്കോറിലേയ്ക്ക് ഇന്ത്യയെത്തിയത്.