കെ.പി.എൽ ഫുട്ബോൾ കിരീടം ഇന്ത്യൻ നേവിക്ക്

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം ഇന്ത്യന്‍ നേവിക്ക്. കോഴിക്കോട് നടന്ന ഫൈനലില്‍  ഗോകുലം കേരള എഫ്.സിയെ സഡന്‍ ഡെത്തില്‍ തോല്‍പിച്ചാണ് ഇന്ത്യന്‍ നേവി കന്നിക്കിരീടം നേടിയത്.

വിരസമായ ആദ്യപകുതിക്ക് ശേഷം ഇരുടീമുകളും ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയത് തന്നെ രണ്ടാം പാദത്തിലാണ്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കിട്ടിയ പെനാല്‍റ്റി അവസരം ഇന്ത്യന്‍നേവി സമര്‍ഥമായി ഉപയോഗിച്ചു.ഗോളിന്റെ ആരവമടങ്ങും മുമ്പേ  ഗോകുലത്തിന്റെ തിരിച്ചടി. പരുക്കന്‍ അടവിന് ലഭിച്ച പെനാല്‍റ്റി ഇന്ത്യന്‍ നേവിയുടെ ഗോള്‍പോസ്റ്റ് കടന്നു. പിന്നീടങ്ങോട്ട് ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാറിനിന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതോടെ മല്‍സരം സഡന്‍ഡെത്തിലേക്കെത്തി. അങ്ങിനെ ടൂര്‍ണമെന്റിന്റെ അഞ്ചാം പതിപ്പില്‍ ഇന്ത്യന്‍ നേവി കപ്പുയര്‍ത്തി.

പ്രഫഷണല്‍ ടീമുകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങിയ കെ.പി.എല്‍ ഇത്തവണയും നിറം മങ്ങിയാണ് അവസാനിച്ചത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് കപ്പ് ജേതാക്കള്‍ പോലും ഇത്തവണ ടൂര്‍ണമെന്റിന് എത്തിയിരുന്നില്ല