9 വർഷത്തിനിടെ ധോണി ആദ്യമായി കളിക്കാനിറങ്ങിയില്ല, കാരണം ?

ഐപിഎല്ലിൽ ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എല്ലാവരുടേയും കണ്ണുകൾ തിരഞ്ഞത് എം.എസ്. ധോണിയെ ആയിരുന്നു. ഏറെ വൈകാതെ ആരാധകർ ആ സത്യം മനസിലാക്കി. ‘തല’ കളിക്കുന്നില്ല. കഴിഞ്ഞ ഒൻപതു വർഷത്തിനിടെ ചെന്നെ ടീമിനു വേണ്ടി ധോണി കളിക്കാതിരിക്കുന്നത് ആദ്യമായിട്ടാണ്. എല്ലാവർക്കും അറിയേണ്ടത് കാരണമായിരുന്നു. ടോസ് നേടിയ ക്യാപ്റ്റൻ സുരേഷ് റെയ്ന തന്നെ അത് വെളിപ്പെടുത്തി. ധോണിയ്ക്കു കടുത്ത പുറവേദനയാണ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ ബാറ്റ് ചെയ്യുമ്പോഴായിരുന്നു വേദന കലശലായത്. മുൻകരുതലെന്ന നിലയിൽ തൽക്കാലം വിശ്രമം നൽകുന്നു. അടുത്ത മത്സരത്തിൽ ധോണി കളിക്കുമെന്നും റെയ്ന വ്യക്തമാക്കി. എന്തായാലും ധോണിയുടെ അഭാവത്തിൽ ചെന്നൈ സൂപ്പർകിങ്സ് തോറ്റു. താരത്തിന്റെ പരുക്ക് ഗുരുതരമാകരുതേയെന്ന പ്രാർഥനയിലാണ് ക്രിക്കറ്റ് ലോകം