തെരുവിൽ യാചിച്ച മുൻ സൈനികന് ഗംഭീറിന്‍റെ കൈത്താങ്ങ്; സഹായം; കയ്യടി

ഡൽഹിയിലെ തെരുവോരങ്ങളിൽ സഹായത്തിനായി കൈനീട്ടി നടന്നിരുന്ന മുൻ സൈനികന് കൈത്താങ്ങായി  ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. പീതാംബരന്‍ എന്ന മുൻ പട്ടാളക്കാരനാണ് ഗംഭീര്‍ സഹായഹസ്തം നീട്ടിയത്.  അപകടത്തെ തുടർന്ന് അവശനിലയിലായ പീതാംബരൻ കഴുത്തില്‍ ഒരു പ്ലക്കാര്‍ഡും തൂക്കിയാണ് യാചിക്കാനിറങ്ങിയരുന്നത്. ട്വിറ്റലിലൂടെയാണ് ഗംഭീർ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. 

കോനൗട്ട് പ്രദേശത്ത് നിന്നാണ് പീതാംബരനെ ഗംഭീർ ആദ്യം കണ്ടത്. ''എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഈ അടുത്ത് എനിക്കൊരു അപകടം സംഭവിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്ക് പണം ആവശ്യമാണ്, സഹായിക്കണം'' എന്നാണ് പ്ലക്കാർഡിൽ എഴുതിയിരുന്നത്. പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിരുന്നു എന്നതിന് തെളിവായി കഴുത്തിൽ ഒരു തിരിച്ചറിയൽ കാർഡും ഉണ്ടായിരുന്നു. 

പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായി കഴുത്തിൽ തിരിച്ചറിയൽ കാർഡ് അണിഞ്ഞാണ് പീതാംബരൻ നിന്നിരുന്നത്. അദ്ദേഹത്തിന്‍റെ ചിത്രം സഹിതമായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്.  പ്രതിരോധമന്ത്രി, പ്രതിരോധ മന്ത്രാലയ വക്താവ്, പബ്ലിക് ഇൻഫർമേഷൻ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു. പീതാംബരന് ഇന്ത്യൻ സേനയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ പരിഗണനയോ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. 

മണിക്കൂറുകൾക്കകം വിഷയത്തിൽ പ്രതികരിച്ച് അധികൃതർ രംഗത്തെത്തുകയും ചെയ്തു. നിങ്ങൾ പങ്കുവെച്ച ആശങ്കയെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും. അദികാരികളുടെ ഭാഗത്തു നിന്നുമുള്ള ഉത്തരവാദിത്വം എത്രയും വേഗം നടപ്പിലാക്കുമെന്ന് ഉറപ്പുതരുന്ന‍തായും പ്രതിരോധ മന്ത്രാലയ വക്താവ് ​ഗംഭീറിനെ അറിയിച്ചു. 

1965 മുതൽ 1971 വരെ ഏഴ് വർഷമാണ് പീതാംബരൻ‍ സൈനികനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  1967ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.