മനോരമ സ്പോർട്സ് സ്റ്റാർ 2018 ന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരം ആർക്ക് ആകണമെന്ന് പ്രേക്ഷകർക്ക് തീരുമാനിക്കാം. മനോരമ സ്പോർട്സ് സ്റ്റാർ 2018 ന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. ആറു പേരുള്ള പട്ടിക അടിസ്ഥാനമാക്കി എസ്എംഎസ് ഓൺലൈൻ വോട്ടിങ്ങിലൂടെ പുരസ്കാരങ്ങൾ നിശ്ചയിക്കും. ഇംഗ്ലീഷ് കോഡുകൾ ഉപയോഗിച്ചാണ് എസ്എംഎസ് വോട്ട് രേഖപ്പെടുത്തേണ്ടത്.

ഇരുപതാം വയസ്സിൽ തന്നെ ദേശീയ സീനിയർ ഫുട്ബോൾ ടീമിൽ ഇടം നേടിയ ആഷിക് കുരുണിയൻ ആണ് A എന്ന കോഡിൽ പട്ടികയിലുള്ളത്. ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയ ജിൻസൺ ജോൺസന്റ്റ്‌ കോഡ് B ആണ് . ചെസ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ നിഹാൽ സരിൻ പട്ടികയിലെ മൂന്നാമനാണ്. കോഡ് C. ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ മികച്ച പുരുഷ താരമായ സജൻ പ്രകാശിന്റ്റ്‌ കോഡ് D ആണ്. പത്തൊമ്പതാം വയസ്സിൽ ലോങ്ങ് ജമ്പ് ദേശീയ റെക്കോഡ് തിരുത്തിയ എം ശ്രീശങ്കർ E എന്ന കോഡിലും അണ്ടർ-19 കൂച്ച് ബിഹാർ ട്രോഫി ക്രിക്കറ്റിലെ ടോപ്സ്കോറർ വത്സൻ ഗോവിന്ദ്‌ F എന്ന കോഡിലും പട്ടികയിൽ ഇടംനേടി.

എസ് എം എസിൽ വോട്ട് ചെയ്യാൻ BST എന്ന് ടൈപ്പ് ചെയ്തു സ്പേസ് ഇട്ടശേഷം വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റ്റ്‌ കോഡ് ഉൾപ്പെടുത്തി 56767123 എന്ന നമ്പറിലേക്ക് sms ചെയ്യുക.

ഓൺലൈനിൽ വോട്ട് ചെയ്യാൻ manoramaonline.com/ sports awards  സന്ദർശിക്കുക.

സാന്താ മോണിക്കാ ഹോളിഡേയ്സ് മായി സഹകരിച്ച് മനോരമ സംഘടിപ്പിക്കുന്ന സ്പോർട്സ് അവാർഡ്സ് 2018 ല്‌ മികച്ച ക്ലബ്ബുകൾക്കും പുരസ്കാരമുണ്ട്.