ഷാക്കിബിനെ പുറത്താക്കിയത് ആര്? ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചർച്ച

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ബംഗ്ലദേശിനെതിരായ തകർപ്പൻ വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് ടീം ഇന്ത്യ. ബോളർമാർ മിന്നിത്തിളങ്ങിയ തുടർച്ചയായ രണ്ടാം മൽസരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 10–ാം ഓവർ ബോൾ ചെയ്യുമ്പോഴായിരുന്നു സംഭവത്തെ ചൊല്ലിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് തർക്കം. ഷാക്കിബ് അല്‍ ഹസനെ പുറത്താനുള്ള തന്ത്രം മെനഞ്ഞത് ആരെന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച. ടീം നായകന്‍ രോഹിത് ശര്‍മയാണോ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയാേേണാ ആ തന്ത്രത്തിന് പിന്നിലെന്നാണ് ചര്‍ച്ച കൊഴുക്കുന്നത്.

ആ തന്ത്രത്തിന് പിന്നില്‍ ധോണിയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഐപിഎല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രോഹിത്തിന്റെ നായകമികവിനെ പ്രകീര്‍ത്തിച്ച് മുംബൈ ഇന്ത്യന്‍സും രംഗത്തെത്തി.  ഓപ്പണര്‍മാരെ നഷ്ടമായി ബംഗ്ലാദേശ് തകര്‍ച്ചയെ നേരിടുമ്പോഴാണ് ഷാക്കിബ് ക്രീസിലെത്തിയത്. ബൗളിംഗ് മാറ്റമായി എത്തിയ രവീന്ദ്ര ജഡേജയെ സ്‌ക്വയര്‍ ലെഗ്ഗിലൂടെ നേടിയ രണ്ട് ബൗണ്ടറികളോടെ ഷക്കീബ് വരവേറ്റതോടെ രോഹിത്തിന് സമീപമെത്തി ധോണി എന്തോ പറഞ്ഞു.

ഉടന്‍ ഒഴിഞ്ഞുകിടന്ന ഷോര്‍ട്ട് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് രോഹിത് സ്ലിപ്പിലുണ്ടായിരുന്ന ശീഖര്‍ ധവാനെ നിയോഗിച്ചു. അടുത്ത പന്ത് അല്‍പം വേഗം കുറച്ചെറിയാനും ധോണി ജഡേജയോട് ആവശ്യപ്പെടു. ധോണി ആവശ്യപ്പെട്ടപ്പോലെ പന്തെറിഞ്ഞ ജഡേജയെ വീണ്ടും സ്വീപ് ചെയ്യാന്‍ ശ്രമിച്ച ഷക്കീബ് ധവാന് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ആ തന്ത്രത്തിന് പിന്നില്‍ ധോണിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.