ഹാര്‍ദിക് പാണ്ഡ്യയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ വിമര്‍ശനവുമായി ആരാധകര്‍

ഹാര്‍ദിക് പാണ്ഡ്യയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴില്‍ വിമര്‍ശനവുമായി ആരാധകര്‍ . ക്രിക്കറ്റ് മതിയാക്കി മറ്റ് ചില ജോലിക്കും പോവുന്നതാണ് ഹാര്‍ദിക്കിന് നല്ലതെന്നാണ് ആരാധകരുടെ കമന്റ്.

ഇന്‍സ്റ്റഗ്രാമിലംു ട്വിറ്ററിലും സജീവ സാന്നിധ്യമാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ദിവസത്തില്‍ ഒരു പോസ്റ്റ് ഉറപ്പായും പ്രതീക്ഷിക്കാം. ഇന്ത്യന്‍ ടീമിലെ സ്റ്റൈല്‍ മന്നനായ ഹാര്‍ദിക്കിന്റെ പോസ്റ്റുകള്‍ പക്ഷെ ആരാധകര്‍ക്ക് അത്ര പിടിക്കുന്നില്ലെന്ന് വേണം കരുതാന്‍. എപ്പോഴും സ്റ്റൈലു കാട്ടി നടക്കുന്ന ഹാര്‍ദിക്കിന് മറ്റെന്തെങ്കിലും പണിക്ക് പോയിക്കൂടെ എന്നാണ് പ്രധാന വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റ് തൊപ്പിയിട്ട ശേഷം നാട്ടിലെത്തിയ ഉടന്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് പൊങ്കാലയ്ക്ക് കാരണം. 

ഫലം മോശമായെങ്കിലും നന്നായി പോരാടിയ പരമ്പരയാണ് കഴിഞ്ഞതെന്ന് ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് ആഭരണങ്ങളില്‍ മുങ്ങി ഹാര്‍ദിക് പോസ്റ്റിട്ടു. റാപ് ഗായകനെ പോലെ നടക്കാനാണ് ഇയാള്‍ക്കിഷ്ടം, ക്രിക്കറ്റില്‍ വിജയിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഒരു കമന്റ്. ഗുണ്ടാനേതാവിനെ പോലെയുണ്ടെന്ന് മറ്റൊരു കമന്റ്.. ഓവറാക്കി കുളമാക്കാതെ ക്രിക്കറ്റ് നന്നാക്കാന്‍ നോക്ക്... ഇങ്ങനെ നീളുന്നു കമന്റുകള്‍.. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം ഫോമാണ് ആരാധകരെ ചൊടിപ്പിച്ചതെന്ന് വ്യക്തം. എന്തായാലും ഈ പൊങ്കാലയൊന്നും ഹാര്‍ദിക്കിനെ ഏശിയ മട്ടേയില്ല.