മുഖം മിനുക്കി ഇന്ത്യൻ ഹോക്കി ടീം; ലക്ഷ്യം ലോകകപ്പെന്ന് ശ്രീജേഷ്

ലോകകപ്പിനുമുൻപ് മുഖംമിനുക്കി ഇന്ത്യൻ ഹോക്കിടീം. ടീമിന്‍റെ പുതിയ ജഴ്സി പുറത്തിറക്കി. ഏഷ്യൻഗെയിംസിലെ  പരാജയത്തിൽനിന്ന് പാഠംഉൾക്കൊള്ളുന്നതായും, സ്വന്തംരാജ്യത്ത് നടക്കുന്ന ലോകകപ്പിൽ കിരീടംചൂടുകയാണ് ലക്ഷ്യമെന്നും നായകൻ പി.അർ ശ്രീജേഷ് മനോരമ ന്യൂസിനോട് പ‍റഞ്ഞു

1975ന് ശേഷം മറ്റൊരു ലോകകപ്പ് ലക്ഷ്യമിടുകയാണ് ടീം ഇന്ത്യ. ഒരാഴ്ചയ്ക്ക് അപ്പുറം ആരംഭിക്കുന്ന പരിശീലനക്യാംപിലേക്ക് പോകുംമുൻപാണ് മുംബൈയിൽ ടീമിൻറെ പുതിയ ജഴ്സി ഔദ്യോഗികമായി പുറത്തിറക്കിയത്. 

ഏഷ്യൻഗെയിംസിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിലെ നിരാശ ലോകകപ്പിലൂടെ മറികടക്കാമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. 

വിജയത്തിനായി സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്നും ശ്രീജേഷ് പറഞ്ഞു. നവംബർ 28മുതൽ ഡിസംബർ 16വരെ ഭുവനേശ്വറിലലെ കലിംഗാ ഹോക്കിസ്റ്റേഡിയമാണ് ലോകകപ്പിന് വേദിയാകുന്നത്.  ഇത് മൂന്നാംതവണയാണ് ഇന്ത്യ  ലോകകപ്പിന് ആതിഥ്യമരുളുന്നത്.