റഷ്യയിലെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മനോഹരമായത്, ഫിഫ പ്രസിഡൻറ്

റഷ്യയിലേത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. വി.എ.ആര്‍ സിസ്റ്റം ഫുട്ബോളിനെ കൂടുതല്‍ സുതാര്യമാക്കിയെന്നും  പ്രസി‍ഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഷ്യയ്ക്കും കളിപ്രേമികള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് ഫിഫ പ്രസിഡന്റ് വാര്‍ത്താസമ്മേളനം തുടങ്ങിയത്. റഷ്യയിലെ വേദികളും മല്‍സരവും എല്ലാം സാക്ഷ്യപ്പെടുത്തുന്നു, ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്ന്.  

റഷ്യന്‍ ജനതയ്ക്ക് പുറമെ താരങ്ങളും പരിശീലകരും റഫറിമാരുമെല്ലാം ലോകകപ്പിന്റെ വിജയത്തില്‍ പങ്കാളികളാണ്. വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ഫുട്ബോളിനെ കൂടുതല്‍ സുതാര്യമാക്കെയ്ന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. ഇത് ഫുട്ബോളില്‍‌ മാറ്റമുണ്ടാക്കിയെന്നല്ല, ശുദ്ധികലശം വരുത്തിയെന്നാണ് താന്‍ മനസ്സിലാക്കുന്നത്.

ഇതുവരെ നടന്ന 62 മല്‍സരങ്ങളില്‍ 19 തവണ വി.എ.ആര്‍ സിസ്റ്റം ഉപയോഗപ്പെടുത്തി. 16 തീരുമാനങ്ങളില്‍ മാറ്റം വരുത്താന്‍ വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിലൂടെ കഴിഞ്ഞൂവെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. നെയ്മറുടെ കളിക്കളത്തിലെ അഭിനയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഇനിയും കാണാനിരിക്കുന്നേ ഉള്ളൂ എന്നായിരുന്നു മറുപടി.