പട്ടേലിന്റെ തകർപ്പൻ ഷോട്ട് അമ്പയർക്കു നേരേ; പ്രാണരക്ഷാർത്ഥം ചാടി മാറി അമ്പയർ: വിഡിയോ

സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം കാണികൾക്ക് അക്ഷരാർത്ഥത്തിൽ ഒരു വിരുന്നായിരുന്നു. പിരിമുറുക്കം നിറഞ്ഞു നിൽക്കുന്നതായിരുന്നു ഓരോ നിമിഷവും. മത്സരത്തിൽ കണ്ണും മനസും നിറക്കുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായി. എബിഡിയുടെ മാജിക് ക്യാച്ചും അവസാന ഓവറുകളിലെ നാടകീയതയുമെല്ലാം മത്സരം പൊലിപ്പിച്ചു.

കളിയുടെ തുടക്കത്തിൽ തന്നെ സംഭവിച്ച ഒരു അപകടം കാണികളെയും കളിക്കാരെയും ഒരേ പോലെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.സണ്‍റൈസേഴ്‌സ് ബോളര്‍ സന്ദീപ് എറിഞ്ഞ ആദ്യ ഓവറിലാണ് സംഭവം. ബെംഗളൂരു ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ അടിച്ചകറ്റിയ ബോള്‍ അമ്പയര്‍ക്കു നേരെ വരികയായിരുന്നു. ഫീല്‍ഡിംഗ് അമ്പയര്‍ ആയ എസ് രവിയുടെ നേരെ അപകടകരമാം വിധത്തിലെത്തുകയായിരുന്നു. പന്ത് നേർക്കു വരുന്നതു കണ്ടതോടെ എസ് രവി ഉയർന്നു ചാടി. പന്ത് അമ്പയറുടെ മുട്ടിലിടിച്ചു കടന്നു പോകുകയും ചെയ്തു. ഒരു അപകടം ഒഴിവായതിന്റെ സന്തോഷത്തോടോപ്പം അമ്പരപ്പും കളിക്കാരുടെ മുഖത്ത് പ്രത്യക്ഷമായികരരുന്നു. 

മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബിനെ 14 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഒാഫ് പ്രതീക്ഷ നിലനിര്‍ത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 204 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. ജയത്തോടെ 12 പോയിന്റുമായി ബാഗ്ലൂര്‍ അഞ്ചാം സ്ഥാനത്തെത്തി. 

ക്യാപ്റ്റന്‍ വിരാട് കോഹ്്ലിയെും പാര്‍ഥിവ് പട്ടേലിനെയും കാര്യമായ സംഭാവനകളില്ലാതെ നഷ്ടമായെങ്കിലും  69 റണ്‍സ് നേടിയ ഡി വില്ലിയേഴ്സിന്റേയും 65 റണ്‍സെടുത്ത മൊയീന്‍ അലിയുേടയും കൂട്ടുകെട്ടാണ് ആര്‍സിബിക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.ഗ്രാന്റ്ഹോം 17 പന്തില്‍ 40 റണ്‍സും സര്‍ഫറാസ് ഖാന്‍ 8 പന്തില്‍ 22 റണ്‍സും അടിച്ചെടുത്തതോടെ  ബാംഗ്ലൂര്‍ സ്കോര്‍ 218ല്‍ എത്തി . ബാംഗ്ലൂര്‍ ബാറ്റ്സ്മാന്‍മാരുടെ ബാറ്റിന്റെ ചൂട് 70 റണ്‍സ് ഏറ്റുവാങ്ങിയ ബേസില്‍ തമ്പി നന്നായി അറിഞ്ഞു. ഹൈദരാബാദിനായി റാഷിദ് ഖാന്‍ മൂന്നുവിക്കറ്റെടുത്തു.