ഇതാ ഐപിഎല്ലിലെ ഏറ്റവും നിർഭാഗ്യവനായ ബാറ്റ്സ്മാൻ; വിചിത്ര വിക്കറ്റിൽ പകച്ച് ക്രിക്കറ്റ് ലോകം; വിഡിയോ

ഐപിഎൽ ബാറ്റ്സ്മാൻമാരുടെ പറുദീസയും ബൗളർമാരുടെ ശവപ്പറമ്പുമാണെന്നാണ് പൊതുവെയുളള വിലയിരുത്തൽ. എന്നാൽ ചില സന്ദർഭങ്ങളിൽ ബാറ്റ്സ്മാൻമാരുടെ കണ്ണീരും ഇവിടെ വീഴാറുണ്ട്. കൊൽ‌ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം ഇഷ് സോധിയുടെ വിക്കറ്റാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ വിക്കറ്റായിരുന്നു അത്. ഇഷ് സോധിയോടോപ്പം തന്നെ ക്രിക്കറ്റ് ലോകവും ആ വിക്കറ്റ് അംഗീകരിക്കാൻ പെടാപാടു പെട്ടു. . 

ടോസ് നേടി അമിത ആത്മവിശ്വാസത്തിൽ രാജസ്ഥാൻ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മുൻപത്തെ രണ്ട് കളികളിലും വെടിക്കെട്ട് ബാറ്റിങ്ങ് നടത്തിയ ജോസ് ബട്‌ലറെ വിശ്വാസത്തിലെടുത്തായിരുന്നു നടപടിയ ജേസ് ബട്‌ലറും തൃപാതിയും ചേർന്ന് പ്രതീക്ഷകൾ വാനോളം ഉയർത്തി. 100 റൺസ് തികയും മുൻപ് രാജസ്ഥാന് അഞ്ചു താരങ്ങളെ നഷ്ടമായി. 18 പന്തിൽനിന്ന് 26 റൺസെടുത്ത ജയദേവ് ഉനട്ഘട്ടാണ് രാജസ്ഥാനെ കൂട്ടതകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

വിക്കറ്റുകൾ തുടർച്ചായി വീഴുമ്പോഴായിരുന്നു സോധി ക്രീസിൽ എത്തിയത്. സോധി പതുക്കെ സ്കോർ നില ഉയർത്തി കൊണ്ടു വരുമ്പോഴായിരുന്നു വിചിത്ര വിക്കറ്റ്. 17-ാം ഓവറിലായിരുന്നു ഏവരെയും ആശങ്കപ്പെടുത്തിയ ആ വിക്കറ്റ്.പ്രസീദ് കൃഷ്ണയുടെ പന്ത് സോധിയുടെ ബാറ്റിൽ തട്ടി പാഡിൽ കൊണ്ട് ഉയർന്നു പൊങ്ങി വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കയ്യിൽ. ആർക്കൊന്നും മനസിലായില്ല. ഫീൽഡ് അംപയർമാർ തീരുമാനം തേർഡ് അംപയറിന് വിട്ടു. പക്ഷേ തേർഡ് അംപയർ ഔട്ടാണ് വിധിച്ചത്.പാഡിൽ അല്ല ഷൂസിൽ കൊണ്ടാണ് പന്ത് പൊങ്ങിയതെന്ന് റീപ്ലേയിൽ വ്യക്തമായതോടെ വിചിത്രമായ തീരുമാനത്തിന് അരുങ്ങൊരുങ്ങി. ബാറ്റിൽ തട്ടിയതിനു ശേഷം ഷൂസിൽ തട്ടി ഉയർന്ന പന്തിന് വിക്കറ്റ് അനുവദിച്ചു. വിചിത്രമായ തീരുമാനമെന്നായിരുന്നു രാജസ്ഥാൻ ആരാധകരുടെ നിലവിളി. സോധി നിർഭാഗ്യവനായ ബാറ്റ്സ്മാനായി ആരാധകരുടെ മനസിൽ ഇടം നേടുകയും ചെയ്തു.