ഫീൽഡിങ്ങിനിടെ ലങ്കൻ ക്യാപ്റ്റന്റെ അഭിനയം; കലിപ്പിൽ കോഹ്‌ലി-വിഡിയോ

കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ  ശ്രീലങ്കൻ ക്യാപ്്റ്റൻ ദിനേശ് ഛണ്ഡിമലിന്റെ വ്യാജഫീൽഡിങ്ങിൽ വിരാട് കോഹ്‌ലിയ്ക്കു അനിഷ്ടം. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിനിടെയായിരുന്നു സംഭവം. 53ാം ഓവർ. ഇന്ത്യയുടെ ഭുവനേശ്വറിന്റെ ഒരു ഷോട്ട് തടയാൻ ഛണ്ഡിമല്‍ ശ്രമിക്കുന്നു. പക്ഷെ ശ്രമം പാളി. എന്നാൽ പന്ത് കിട്ടിയതായി ഭാവിച്ച് താരം സ്റ്റംമ്പിനു നേരെ എറിയുന്നതായി കാണിക്കുകയായിരുന്നു. 

ഇത്തരത്തിൽ വ്യാജ ഫീൽഡിങ് നടത്തുന്നവർക്ക് പിഴ നൽകാൻ ഐസിസി നിയമം നിലവിലുണ്ട്. അഞ്ച് റൺസ് എതിർ ടീമിനു നൽകുന്നതാണ് ശിക്ഷ. സംഭവം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലി ഉടൻ അഞ്ചു റൺസ് വേണമെന്ന് പവലിയനിൽ നിന്ന് കൈ ഉയർത്തിക്കാണിച്ചു. എന്നാൽ അംപയർ അനുവദിക്കാൻ തയ്യാറായില്ല.