വെടിയൊച്ച ഏവരെയും ഭയപ്പെടുത്തുന്നതാണ്. എന്നാൽ വെടിയൊച്ചയില്ലാതെ സംസ്ഥാന കായികോത്സവം ഒരിക്കലും പൂർണമാകില്ല.
വെടിയൊച്ച ആരും ഭയപ്പെടുന്നതാണ്. ഒരിക്കലും അനുഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതും.
പക്ഷെ, ഈ വെടിയൊരു സൂചനയാണ്. കുതിക്കാനുള്ള ഊർജമാണ്. ഫിനിഷിങ് പോയിന്റുമാത്രം ഓർമിപ്പിക്കുന്ന ശബ്ദമാണ്. എന്നാൽ ഈ വെടിയൊച്ച കാരണം പണി കിട്ടിയ കൂട്ടരുമുണ്ട്. സമാധാനമായി ഒന്നിരിക്കാൻ സമ്മതിക്കാതെ പറപ്പിച്ചു കളയുന്ന കാക്കകൾക്കും മറ്റു പക്ഷികൾക്കുമാണ് വെടിയൊച്ച ഒരു ശല്യമായത്.