ലോകഅത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി.യു.ചിത്രയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷനു കത്തയക്കും. കേരള ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഫെഡറേഷന്‍റെ വാദം കേട്ടിട്ടല്ല ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയതെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് അദില്‍ സുമരിവാല അറിയിച്ചു.
ലോക അത്ലറ്റിക് മീറ്റില്‍ പി.യു ചിത്രയെ പങ്കടുപ്പിക്കില്ലന്ന പിടിവാശി അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഉപേഷിക്കുന്നു. ചിത്രയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് എ.എഫ്.ഐ ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷനു കത്തയക്കും. ഹൈക്കോടതി വിധിയും സംസ്ഥാന സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദവും മാധ്യമ ഇടപെലുകളുമാണ് ഫെഡറേഷന്‍റെ മനംമാറ്റത്തിനു പിന്നില്‍. വിഷയത്തില്‍ ഹൈക്കോടതി വിധി മാനിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഫെഡറേഷനു നിര്‍ദേശം നല്‍കി. ഫെഡറേഷന്‍ കത്തയച്ചാലും ചിത്രയ്ക്ക് മീറ്റില്‍ പങ്കെടുക്കാനുള്ള സാധ്യത വിദൂരമാണ്.
വൈല്‍കാര്‍ഡ് എന്‍ട്രി വഴി മല്‍സരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാനുള്ള സാധ്യതയും കുറവാണ്. 1500 മീറ്ററില്‍ മല്‍സരിക്കാന്‍ ആവശ്യത്തിനു അത്ലറ്റുകള്‍ ഉണ്ടെന്നാണ് ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്‍റെ നിലപാട്.
അതേസമയം ടീം തിരഞ്ഞെടുപ്പില്‍ ചിത്രയെ ബോധപൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്ന് ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിക്കും. യോഗ്യത മാര്‍ക്ക് മറികടക്കാത്തതിനെ തുടര്‍ന്ന് ഒഴിവാക്കിയതെന്നും ഹൈക്കോടതിയെ അറിയിക്കുമെന്ന് എ.എഫ്.ഐ പ്രസിഡന്‍റ് അദില്‍ സുമരിവാല പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും ഫെഡറേഷന്‍ ആലോചിക്കുന്നുണ്ട്.