കളിക്കളത്തിലെ സച്ചിനെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജീവിതത്തിലെ സച്ചിനെക്കൂടി തുറന്നുകാട്ടുകയാണ് സിനിമയിലെന്ന് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ഈ മാസം 25ന് യുഎഇയില്‍ റിലീസ് ചെയ്യുന്ന സച്ചിന് എ ബില്യന്‍ ഡ്രീംസിന്റെ പ്രചാരണത്തിന് ദുബായിലെത്തിയ അദ്ദേഹം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയ്ക്കുവേണ്ടി കളിക്കുക, ലോകകപ്പ് നേടുക എന്നതായിരുന്നു പത്താം വയസിലെ സ്വപ്നം. സ്വപ്നത്തില്‍നിന്ന് സാക്ഷ്താകരത്തിലേക്കുള്ള പ്രയാണവും അതിനിടയിലെ കുടും ജീവിതവും നിറഞ്ഞതാണ് ചിത്രത്തിന്റെ പ്രമേയം.
ആവര്‍ത്തനമില്ലാത്ത ജീവിതത്തിലെ നിമിഷങ്ങളെ റീടേക്കില്ലാതെ പകര്‍ത്തുകയായിരുന്നു വെല്ലുവിളി. 10,000 മണിക്കൂര്‍ നീളുന്ന ക്യാമറാ ദൃശ്യങ്ങളില്‍നിന്ന് ഏത് സ്വീകരിക്കണം ഏത് ഒഴിവാക്കണം എന്നതായിരുന്നു ആശയക്കുഴപ്പം. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, തെലുഗ്, മറാത്തി ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയില്‍ മൂന്ന് ഭാഷകളില്‍ ഡബ്ബ് ചെയ്തതും സച്ചിന്‍തന്നെ.