ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് 21ലക്ഷം തട്ടി; തിരികെ ചോദിച്ചതിന് ബന്ധുവായ പൊലീസുകാരന്‍റെ മര്‍ദനം

jobsoult
SHARE

ബാങ്ക് ജോലി കിട്ടാന്‍ നല്‍കിയ ഇരുപത്തിയൊന്നര ലക്ഷം രൂപ തിരികെ ചോദിച്ചതിന് പൊലീസുകാരന്‍ യുവാവിനെ മര്‍ദ്ദിച്ചു. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മര്‍ദ്ദനമേറ്റ യുവാവ് തൃശൂരില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

 മാള അഷ്ടമിച്ചറി സ്വദേശിയായ കെ.പി.രാഹുലിനാണ് മര്‍ദ്ദനമേറ്റത്. ഭാര്യയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്‍ വിനോദാണ് മര്‍ദ്ദിച്ചത്. ബാങ്കില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഇരുപത്തിയൊന്നര ലക്ഷം രൂപ നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍ മുഖേനയായിരുന്നു. 2021ലാണ് നല്‍കിയത്. പക്ഷേ, ജോലി കിട്ടിയില്ല. നിയമന ഉത്തരവ് നല്‍കിയെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം കിട്ടിയില്ല. സംശയം തോന്നി പണം തിരികെ ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി.

MORE IN Kuttapathram
SHOW MORE