thrissurwb

ക്ലാസില്‍ കയറാന്‍ വൈകിയതിന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ വടിക്കൊണ്ടടിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്ക് എതിരെ കേസെടുത്തു. തൃശൂര്‍ മായന്നൂര്‍ െസന്റ് തോമസ് സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് പഴയന്നൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഉച്ചയ്ക്കു ക്ലാസില്‍ കയറാന്‍ വൈകി. ശുചിമുറിയില്‍ പോെയന്നാണ് കുട്ടിയുടെ വിശദീകരണം. ചൂരല്‍ കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിച്ചതായി പരാതിയില്‍ പറയുന്നു. പരുക്കേറ്റ വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരാതിപ്രകാരം അധ്യാപികയ്ക്കെതിരെ കേസെടുത്തു.

late to class; The teacher beat up the student

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.