
മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈനികനായിരുന്നയാള്‍ അറസ്റ്റിൽ. ആറു വർഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി പത്തൊൻപതുകാരിയായ മകള്‍ പൊലീസില്‍ പരാതി നല്‍കി. ഉത്തർപ്രദേശിലെ സുശാന്ത് ഗോൾഫ് സിറ്റിയിലാണ് സംഭവം. സൈന്യത്തിൽനിന്ന് വിആർഎസ് എടുത്ത സൈനികനാണ് പ്രതി.
‘അയാൾ എന്നെ മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ പലതവണ ശ്രമിക്കുകയും ചെയ്തു. ഇതുവരെയും ഞാൻ ഒരുവിധം പിടിച്ചുനിന്നു. എന്റെ അമ്മയെയും സഹോദരങ്ങളെയും അയാൾ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. അയാൾക്കൊപ്പം കിടക്ക പങ്കിട്ടില്ലെങ്കിൽ ഞങ്ങളുടെ കാര്യങ്ങൾ നോക്കില്ലെന്നും വീട്ടുചെലവിനുള്ള പണം തരില്ലെന്നും ഭീഷണിപ്പെടുത്തി. കുറച്ചു മാസങ്ങൾക്കു മുൻപ് എന്നെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു. അന്ന് ഞാൻ ഒരുവിധത്തിലാണ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസമായി വീട്ടുചെലവിനുള്ള പണം പോലും തരുന്നില്ല’– എന്നാണ് പെണ്‍കുട്ടി പിതാവിനെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതായി എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അച്ഛന്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
Ex-armyman tries to rape 19 years old daughter, arrested