വിദ്യാർഥിനി ആത്മഹത്യചെയ്ത കേസ്: പ്രതി അറസ്റ്റില്‍

കൊല്ലം ചടയമംഗലത്ത് പ്ലസ്ടു വിദ്യാർഥിനി വീടിനുള്ളിൽ ആത്മഹത്യചെയ്ത കേസില്‍ പോരേടം സ്വദേശി പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പതിമൂന്നിനാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. 

പോക്സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിമൂന്നിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ പ്രവീൺ പെൺകുട്ടിയുമായി ഏറെ നാളായി അടുപ്പമായിരുന്നു.

പ്രവീണിന്റെ ശല്യം സഹിക്കാതെ കട്ടപ്പനയിലെ ബന്ധുവീട്ടിലേക്ക് പെണ്‍കുട്ടിയെ മാറ്റിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിക്ക് മറ്റൊരു സുഹൃത്തുമായി സൗഹൃദം ഉണ്ടെന്ന് പ്രവീണ്‍ സംശയിച്ചിരുന്നു. ഇതു സംബന്ധിച്ചുളള തര്‍ക്കത്തിന് പിന്നാലെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗനമം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Student suicide case: Accused arrested