‘6 കൊലപാതകങ്ങളും ചെയ്തത് താനെന്ന് സമ്മതിച്ചു’; ജോളിക്കെതിരെ സഹോദരങ്ങള്‍

koodathai-jolly-130123
SHARE

കൂടത്തായ് കൊലപാതകക്കേസിൽ ജോളി ജോസഫിനെതിരെ സഹോദരങ്ങളുടെ നിർണായക മൊഴി. ആറു കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായി സഹോദരങ്ങൾ മൊഴി നൽകി. റോയ് തോമസ് വധക്കേസിന്റെ വിചാരണക്കിടെയാണ് സഹോദങ്ങൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. ജോളി ജോസഫിന്റെ സഹോദരങ്ങളായ ബാബു ജോസഫ് , ടോമി ജോസഫ് എന്നിവരാണ് റോയ് വധക്കേസിന്റെ വിചാരക്കിടെ ജോളിക്കെതിരെ മൊഴി നൽകിയത്. കൂടത്തായിയിലെ ആറു കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി ഏറ്റുപറഞ്ഞതായാണ് സഹോദരങ്ങളുടെ മൊഴി. കല്ലറകൾ പൊലിസ് തുറക്കുന്ന ദിവസമാണിത്. റോയി തോമസിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ജോളി ഭദ്രമായി സൂക്ഷികണമെന്നാവശ്യപ്പെട്ട്  റോയ് തോമസിൻ്റെ പിതാവ് ടോം തോമസിൻ്റെ പേരിലുള്ള ഒസ്യത്ത് ഏൽപിച്ചിരുന്നു എന്ന് ബാബു ജോസഫ് പറഞ്ഞു. ഇത് വ്യാജ ഒസ്യത്താണെന്ന് പിന്നീടാണ് മനസിലായതെന്നും ഇയാൾ മൊഴി നൽകി. 

എൻ.ഐ.ടിയിലെ ജോലിക്കു വേണ്ടി പിതാവിൽ നിന്ന് രണ്ടു ലക്ഷം രൂപ വാങ്ങിയെങ്കിലും ജോലി കിട്ടിയെന്നു പറഞ്ഞത് കള്ളമാണെന്നും പിന്നീട് മനസിലായതായും സഹോദരങ്ങൾ മൊഴി നൽകി. എന്നാൽ സ്വത്ത് തട്ടിയെടുക്കാനാണ് ജോളിക്കെതിരെ മൊഴി നൽകുന്നതെന്ന് രണ്ടാം പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇത് സഹോദരങ്ങൾ തള്ളി .എരഞ്ഞിപ്പാലം പ്രത്യേക കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.എൻ.കെ ഉണ്ണികൃഷ്ണനാണ് ഹാജരാകുന്നത്. അതേസമയം ജോളിയുടെ അഭിഭാഷകൻ ബി എ ആളൂർ കോടതിയിൽ ഹാജരായില്ല. രഹസ്യ വിചാരണക്കെതിരെ ആളൂർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

Crucial statement of brothers against Jolly Joseph

MORE IN Kuttapathram
SHOW MORE