വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. വലിയാട് ചെമ്മങ്കടവ് വലിയപറമ്പില്‍ മുഹമ്മദ് ബഷീറാണ് പിടിയിലായത്. 

2019 മുതല്‍ വിദ്യാര്‍ഥിയെ അശ്ലീല ദൃശ്യങ്ങള്‍  കാട്ടി പ്രതി മുഹമ്മദ് ബഷീര്‍ പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് മൊഴി. കുട്ടി അധ്യാപകനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

അധ്യാപകരോടെ കുടുംബത്തോടും വിവിരം തുറന്നു പറയാന്‍ വിദ്യാര്‍ഥി മടി കാട്ടിയത് ബഷീര്‍ മുതലെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം വീണ്ടും പീഡനത്തിന് ഇരയാക്കിയതോടെ കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. പഠനത്തില്‍ പിന്നോട്ട് പോയതിനൊപ്പം പെരുമാറ്റത്തില്‍ ചില തകരാറുകള്‍ നിരീക്ഷിച്ച അധ്യാപകരാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. ഒടുവില്‍ അധ്യാപകന്‍ പീഡനത്തിന് ഇരയാക്കുന്ന വിവരം കുട്ടി അധ്യാപകയോട് തുറന്നു പറയുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനെ വിവരം അറിയിച്ചു. 

വിശദമായ കൗണ്‍സിലിങ്ങിന് ശേഷം വിവരം പൊലീസിന് കൈമാറി. മലപ്പുറം സി.ഐ: ജോമി തോമസിന്‍റെ നേതൃത്വത്തില്‍ എഎസ്ഐ ..കെഎന്‍ തുളസി, സിപിഒ: ഹാരിസ് ആലുംതറയില്‍ , കെ. സുഷമ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

The teacher arrested who sexual abuse the student