ട്രെയിനിന്റെ എൻജിൻ മോഷ്ടിച്ച് ബിഹാറിലെ കള്ളൻമാർ; നടുക്കിയ കവർച്ച

പ്രതീകാത്മ ചിത്രം

ട്രെയിനിന്റെ ഡീസൽ എൻജിൻ പലഭാഗങ്ങളാക്കി കടത്തിക്കൊണ്ടുപോയി കള്ളൻമാർ. ബിഹാറിലെ മുസഫർപൂരിൽ നിന്നാണ് നടുക്കുന്ന മോഷണവാർത്ത. അറ്റകുറ്റപ്പണികൾക്കായി യാർഡിലേക്ക് മാറ്റിയ എൻജിനാണ് കള്ളൻമാർ െകാണ്ടുപോയത്. യാർഡിലേക്ക് പ്രത്യേക തുരങ്കമുണ്ടാക്കി അതിലൂടെയാണ് ഘട്ടം ഘട്ടമായി എൻജിൻ ഭാഗങ്ങൾ കടത്തിയത്.

കഴിഞ്ഞയാഴ്ചയാണ് എൻജിൻ മോഷണം പോയ വിവരം അധികൃതർ അറിയുന്നതും പരാതി നൽകുന്നതും. പിന്നാലെ  മൂന്നുപേരെ റെയിൽവേ പൊലീസ് പിടികൂടി. പിന്നീട് ഇവരെ ചോദ്യം ചെയ്തതിലൂടെ  എന്‍ജിന്റെ ഭാഗങ്ങള്‍ എല്ലാം തന്നെ പ്രഭാത് നഗറിലെ ആക്രി ഗോഡൗണില്‍നിന്ന് കണ്ടെത്തി. ചക്രങ്ങൾ അടക്കം കള്ളൻമാർ ആക്രി ഗോഡൗണിൽ എത്തിച്ചിരുന്നു.