പത്തുകോടിയുടെ അഞ്ച് കിലോ ഹഷിഷ് ഓയിൽ പിടികൂടി; പാലക്കാട് രണ്ട് അറസ്റ്റ്

ട്രെയിൻ മാർഗം കടത്തിയ പത്ത് കോടിയിലധികം വില വരുന്ന അഞ്ച് കിലോ ഹഷിഷുമായി രണ്ടു പേർ അറസ്റ്റിൽ. ഇടുക്കി സ്വദേശിയും കണ്ണൂരിലെ സ്ഥിര താമസക്കാരനുമായ അനീഷ് കുര്യൻ, കണ്ണൂർ സ്വദേശി ആൽവിൻ ഏലിയാസ് എന്നിവരാണ് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനിൽ ആർപിഎഫും എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. വിമാന മാർഗം വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് ആർപിഎഫ് അറിയിച്ചു.