പെരിന്തല്‍മണ്ണയിലെ പ്രവാസിയുടെ കൊലപാതകം: മുഖ്യപ്രതി യഹിയ അറസ്റ്റില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയ അറസ്റ്റില്‍. പൂന്താനത്തെ ഒളിവില്‍ കഴിയുബോഴാണ് അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കൊല്ലപ്പെട്ട അബ്ദുല്‍ ജലീലിന്‍റെ കൈവശം ജിദ്ദയില്‍ നിന്ന് കൊടുത്തുവിട്ട ഒരു കിലോയോളം സ്വര്‍ണം നഷ്ടമായതിലുളള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി....എം. സന്തോഷ് കുമാര്‍ പറഞ്ഞു. സ്വര്‍ണ്ണം കൊടുത്തു വിട്ട യഹിയയുടെ പങ്കാളികളായ രണ്ടു ഗള്‍ഫിലാണുളളത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടു പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്.

കേസിൽ നാലു പേർ കൂടി ഇനി പിടിയിലാകാനുണ്ട്. ഇതിൽ രണ്ടുപേർ വിദേശത്തേക്ക് കടന്നെന്നാണ് സംശയം. നേരത്തേ, പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍, കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍, അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ (റോഷന്‍), മണികണ്ഠൻ, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുൽ അലി, അൽത്താഫ് എന്നിവർ അറസ്റ്റിലായിരുന്നു.