ഒരുകോടി വിലവരുന്ന ഡ്രൈ ഹഷീഷ് ഓയിലുമായി പ്രതിയെ വളഞ്ഞിട്ടു പിടികൂടി

മലപ്പുറം പാണ്ടിക്കാട് വീര്യമേറിയ ഒരു കിലോയില്‍ അധികം ഡ്രൈ ഹഷീഷുമായി പിടിയിലായ കോയക്കുട്ടി തങ്ങള്‍ക്ക് തമിഴ്നാട്ടിലെ ഏര്‍വാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍ ലഹരിക്കടത്തു സംഘവുമായി ബന്ധമെന്ന് പൊലീസ്. ഗ്രാമിന് പതിനായിരം രൂപ വരെ വിലയുളള പാര്‍ട്ടി ഡ്രഗാണ് പ്രതിയുടെ ബാഗില്‍ നിന്ന് പിടിച്ചെടുത്ത ഡ്രൈ ഹാഷിഷ്. ബെംഗളുരു, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ വിദേശികള്‍ക്കിടയില്‍ വില്‍പന നടത്തുന്ന വീര്യം കൂടിയ ലഹരിമരുന്ന് തമിഴ്നാട് വഴി കേരളത്തില്‍ എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. 

കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പളളിക്കല്‍ കോയക്കുട്ടി തങ്ങള്‍ പ്രധാന കണ്ണിയാണന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് സംഘം വളഞ്ഞിട്ടു പിടികൂടിയത്. രാജ്യാന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വിലയുളള ലഹരിമരുന്നാണ് കണ്ടെത്തിയത്. ചെയ്തപ്പോള്‍ ഏര്‍വാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. പ്രതിയെ പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.