ടൂറിസ്റ്റ് ബസിന് മുകളിൽ അപകടകരമായി നൃത്തം; ദൃശ്യങ്ങൾ പുറത്ത്; കേസ്

വാഗമണ്ണിൽ ടൂറിസ്റ്റ് ബസിന്റെ മുകളിൽ അപകടകരമായ നൃത്തം ചെയ്തവരുടെ പേരിൽ മോട്ടോർവാഹന വകുപ്പ് കേസെടുത്തു. റോഡ് അരികില്‍ ബസ് നിര്‍ത്തിയായിരുന്നു ന‍‍ൃത്തം. തമിഴ്നാട്ടിൽ നിന്നെത്തിയ നാല്‍പതോളം വരുന്ന വിനോദ സഞ്ചാരികളാണ് സ്വന്തം ജീവന്‍ പോലും മറന്ന് ബസിന് മുകളില്‍ കയറി നൃത്തം ചെയ്തത്. വിഡിയോ റിപ്പോർട്ട് കാണാം. 

കാൽതെറ്റിയാൽ കുഴിയിലേക്ക് വീഴുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നൽകിയെങ്കിലും സംഘം അവഗണിച്ചു. തുടർന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ താഴെയിറക്കിയത്. ബസ് ഉടമയ്ക്ക് പിഴ ചുമത്തി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശചെയ്യുകയും നല്‍കി.