ഓൺലൈനിൽ 250 രൂപയുടെ ഭക്ഷണം വാങ്ങി; പോയത് 50,000 രൂപ; വൻതട്ടിപ്പ്; ജാഗ്രത

ഭക്ഷണം ഒാൺലൈനിൽ വാങ്ങിയ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് 50,000 രൂപ. ദക്ഷിണ ബംഗളൂരുവിലാണ് ഒാൺലൈന്‍ തട്ടിപ്പ് നടന്നത്. 250 രൂപക്ക് ഭക്ഷണം ഒാൺലൈനായി വാങ്ങാനായിരുന്നു പരാതിക്കാരി ശ്രമിച്ചത്. ഫെയ്സ്ബുക്കിലെ പരസ്യം കണ്ടായിരുന്നു സദാശിവനഗറിലുള്ള ഹോട്ടലെന്ന പേരിൽ നൽകിയ വിലാസത്തിലേക്ക് സവിത ശർമ്മ വിളിച്ചത്. പത്ത് രൂപ ഒാൺലൈനായി അടക്കണമെന്നും ബാക്കിയുള്ള പണം ഭക്ഷണം എത്തിച്ചതിന് ശേഷം നൽകിയാൽ മതിയെന്നുമായിരുന്നു ഒാൺലൈൻ ഒാഫർ.

ഇതേ തുടർന്ന് സൈറ്റിലുള്ള ലിങ്കില്‍ പണമടക്കാൻ ശ്രമിച്ചു. ബാങ്ക് വിവരങ്ങൾ നൽകിയതോടെ അൻപതിനായിരം രൂപയോളം നഷ്ടപ്പെടുകയായിരുന്നു. പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയതായി സവിത ശര്‍മ്മ പറഞ്ഞു.