അടിപിടി കേസ് പ്രതിയുടെ കയ്യും കാലും ഒടിച്ചു; പിന്നില്‍ ക്വട്ടേഷന്‍ സംഘം?

അടിപിടി കേസിലെ പ്രതിയെ അജ്ഞാത സംഘം ആക്രമിച്ചു. മര്‍ദനത്തില്‍ യുവാവിന്റെ കൈയ്യും കാലും ഓടിഞ്ഞു. ആക്രമണത്തില്‍ കൊല്ലം അഞ്ചല്‍ പൊലീസ് കേസെടുത്തു.

അഞ്ചൽ മൈലോട്ട്കോണം സ്വദേശി നിസാറിനാണ് പരുക്കേറ്റത്. അര്‍ധരാത്രിയോടെ കാറിലെത്തിയ നാലംഗ സംഘം മര്‍ദിച്ചെന്നാണ് യുവാവിന്റെ മൊഴി. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നിസാറിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. ഇരു കൈക്കും കാലുകള്‍ക്കും പരുക്കുണ്ട്.

ആക്രണണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് നിഗമനം. പ്രദേശത്തെ സിസി ടി വി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അമ്മയെ മർദിച്ചതുൾപ്പടെ ഒട്ടേറെ കേസില്‍ പ്രതിയാണ് നിസാറെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.