പത്താംക്ലാസുകാരൻ വാഴക്കൈയിൽ തൂങ്ങിമരിച്ച കേസ്; അന്വേഷണത്തിന് പ്രത്യേകസംഘം

കൊല്ലം ഏരൂരിൽ പത്താംക്ലാസുകാരൻ  വാഴക്കൈയി തൂങ്ങിമരിച്ച കേസ് ഡി വൈ എസ് പിയുടെ നേത്യത്വത്തിലുള്ള സംഘം അന്വേഷിക്കും. കുട്ടി മരിച്ച് ആറുമാസം കഴിഞ്ഞിട്ടും ദുരൂഹത മാറ്റാൻ ഏരൂർ പൊലീസിന് കഴിയാത്തതിനാലാണ് അന്വേഷണം ഏറ്റെടുക്കാൻ പുനലൂർ ഡി.വൈ.എസ്.പിയോട് കൊല്ലം റൂറൽ എസ്.പി ആവശ്യപ്പെട്ടത്.

ഏരൂർ ആലഞ്ചേരി സ്വദേശിയായ ബിജേഷ് ബാബുവിനെ ഡിസംബര്‍ ഇരുപതാം തീയതിയാണ് വാഴക്കൈയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തൊന്‍പതാം തീയതി വൈകിട്ടു മുതല്‍ കാണാതായ വിഷ്ണുവിന്‍റെ മൃതദേഹം വീടില്‍ നിന്നു ഒന്നരകിലോമീറ്റര്‍ അകലെയുള്ള പുരയിടത്തിലാണ് കണ്ടത്. അസ്വഭാവിക മരണത്തിന് ഏരൂർ പൊലീസ്  കേസെടുത്തു. തൂങ്ങി മരണം തന്നെയാണെന്നായിരുന്നു കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇത് ശരിവെയ്ക്കുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ കുടുംബം ഉറച്ചു നിന്നു. ഈ സാഹചര്യത്തിലാണ്  അന്വേഷണം പുനലൂർ ഡി.വൈ.എസ്.പിക്ക് കൈമാറി കൊണ്ട് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ ഉത്തരവിറക്കിയത്. 

തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തലെങ്കിലും മരണസമയത്ത് മറ്റാരെങ്കിലും സ്ഥലത്തുണ്ടായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിന്  സൈബർ സെല്ലിന്‍റെ സഹായവും തേടിയിട്ടുണ്ട്. അതേ സമയം മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജേഷ് ബാബുവിൻ്റെ കുടുംബം മനുഷ്യാവകാശ കമ്മിഷനും SC-ST കമ്മിഷനും അപേക്ഷ.