കറങ്ങി നടക്കുന്നവരെ കുടുക്കാൻ പൊലീസ് ആപ്പ്; വ്യാപിപ്പിക്കാന്‍ ലക്ഷ്യം

ലോക്ക് ഡൗണ്‍ കാലത്ത് കറങ്ങി നടക്കുന്നവരെ ആപ്പിലാക്കാന്‍  വര്‍ക്കല പൊലീസ് ഇറക്കിയ മൊബൈല്‍ ആപ്പ് ഹിറ്റിലേക്ക്. ഒരേ ആവശ്യത്തിന് ഒന്നിലേറെ തവണ ഇറങ്ങിയവരും പൊലീസിന് കാരണമില്ലാതെ എത്തിയവരും കുടങ്ങി.  റോഡ് വിജിലന്‍് എന്ന മൊബൈല്‍ ആപ്പ് തിരുവന്തപുരം ജില്ലയിലാകെ വ്യാപിപ്പിക്കാന്‍  ലക്ഷ്യമിടുകയാണ് സിറ്റി പൊലീസ് 

വര്‍ക്കലയിലെ റോഡിലുടെ സഞ്ചരിക്കുന്നവര്‍ സത്യവാങ്മൂലം കാണിച്ചാല്‍ അത് ഡിജിറ്റലായാണ് പൊലീസ് രേഖപ്പെടുത്തുന്നത്. നിങ്ങളുടെ വാഹന നമ്പരും എവിടേക്ക് പോകുന്നുവെന്നതും ഡ്രൈവര്‍ വ്യക്തമാക്കണം. ഇത് മൊബൈല്‍ ആപ്പില്‍ എന്റർ ചെയ്യും. എവിടേക്ക് എന്ന് വ്യക്തമായ ഉത്തരമില്ലെങ്കില്‍ അതും രേഖപ്പെടുത്തും. പിന്നെ അതേ ദിവസം തന്നെ പിന്നെയും വാഹനവുമായി നിരത്തിലിറങ്ങിയാല്‍ അപ്പോഴും വിവരങ്ങള്‍ പൊലീസ് മൊബൈല്‍ ആപ്പില്‍ എന്റർ ചെയ്യും. ഒരേ ദിവസം ഒരേ ആവശ്യത്തിന് രണ്ടു തവണ പുറത്തിറങ്ങിയെന്ന് കണ്ടാല്‍ കുടുങ്ങും.ഇങ്ങനെ നിരവധി േപരാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത് 

ടെക്നോപാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലെ ഷിബിനും ആന്ദുമാണ് ആപ്പിന്റെ ശില്പികള്‍. എന്തിനാണ് ജനങ്ങള്‍ പുറത്തുപോകുന്നത് എന്ന് മനസിലാക്കുന്നതിനും അത് തെറ്റായ വിവരമാണോ എന്ന് മനസിലാക്കാനും ആപ്പിലുടെ കഴിയും. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിജയകരമായ പദ്ധതി നഗരത്തിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിക്കുകയാണ് പൊലീസ്