ഒളവണ്ണ ബസാറിൽ അജ്ഞാതരുടെ സാന്നിധ്യം; രാത്രി കാവലുമായി നാട്ടുകാർ

കോഴിക്കോട് പയ്യാനയ്ക്കലിന് പിന്നാെല ഒളവണ്ണ ബസാറിലും അഞ്‍‍‍ജാതരുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. രാത്രിയില്‍ വീടുകളിലെത്തി മുട്ടിവിളിച്ചും ബഹളമുണ്ടാക്കിയുമാണ് ഇവര്‍ ഓടിമറയുന്നത്. പിന്നാലെ പാഞ്ഞവര്‍ക്ക് ആളുടെ മുഖം വ്യക്തമായില്ല. അഞ്‍ജാതനെ പിടികൂടാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രി കാവലേര്‍പ്പെടുത്തി. പൊലീസ് പരിശോധനയുണ്ടെങ്കിലും നാട്ടുകാരുടെ ആശങ്കയൊഴിയുന്നില്ല.