വീടിന്റെ കിടപ്പുമുറിയിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

കട്ടപ്പനയിൽ വീടിന്റെ കിടപ്പുമുറിയിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. ഗ്രോബാഗിൽ നട്ടിരുന്ന 8 കഞ്ചാവ് ചെടികൾ  കണ്ടെത്തി. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണെന്നു എക്‌സൈസ് വ്യക്തമാക്കി. പണി പൂർത്തിയായി വരുന്ന കോൺക്രീറ്റ് വീടിന്റെ  കിടപ്പുമുറിയിൽ 8 ഗ്രോബാഗുകളിൽ ആയി കൃഷിചെയ്തിരുന്ന കഞ്ചാവ് ചെടികൾ ആണ്  കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ K.B. ബിനുവും സംഘവും ചേർന്ന് പിടികൂടി കേസെടുത്തത്. കട്ടപ്പന, നിർമ്മല സിറ്റി, സ്വദേശി മനു  തോമസിനെയാണ്   അറസ്റ്റ് ചെയ്തത് . 40cm  വരെ നീളമുള്ള ചെടികളാണ് കണ്ടെത്തിയത്. 10 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ലിഭിക്കാവുന്ന കുറ്റമാണിതെന്നു എക്‌സൈസ് പറയുന്നു.

നാട്ടുകാരുടെ  ശ്രദ്ധയിൽപ്പെടാതെ ജനലുകൾ  ടാർപ്പോളിൻ ഉപയോഗിച്ചു മറച്ചിരുന്നു.  കൃത്രിമ വെളിച്ചത്തിനായി ഇലക്ട്രിക് ലൈറ്റ് സംവിധാനവും  ഉപയോഗിച്ചിരുന്നു. വർഷങ്ങളായി കഞ്ചാവ് ഉപയോഗിച്ചിരുന്ന  പ്രതി  ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് ദിവസം പ്രതിയെ  മഫ്തിയിൽ നിരീക്ഷിച്ചശേഷം   വീട്ടിൽ  റെയ്ഡ് നടത്തുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ P.B. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയിംസ് മാത്യു, പി.സി.വിജയകുമാർ ജസ്റ്റിൻ.പി.ജോസഫ്, എക്സൈസ് ഡ്രൈവർ ഷിജോ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.