സംവരണസീറ്റ് ഒഴിഞ്ഞുകൊടുക്കാനാവശ്യപ്പട്ടു; കണ്ടക്ടറ്‍ക്ക് ക്രൂരമര്‍ദനം

കര്‍ണാടകയില്‍ ബി.എം.ടിസി കണ്ടക്ടറ്‍ക്ക് ക്രൂരമര്‍ദനം. സ്ത്രീകള്‍ക്കായുള്ള സംവരണസീറ്റ് ഒഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ടതിനാണ് യുവാക്കളുടെ സംഘം കണ്ടക്ടറെ മര്‍ദിക്കുകയും ബസിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു. 

കര്‍ണാടകയിലെ ഹൊസക്കോട്ടയിലാണ് സംഭവം. യാത്രയ്ക്കിടയില്‍ ബസില്‍ കയറിയ സ്ത്രീ സീറ്റില്ലാത്തതിനാല്‍ സംവരസീറ്റിലിരിക്കുന്ന പുരുഷന്‍മാരെ ഒഴിവാക്കി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീകളുടെ മധ്യവയസ്കനോട് സീറ്റൊഴിഞ്ഞുകൊടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

ഇയാള്‍ വിസമ്മതിച്ചതോടെ വാക്കേറ്റമായി സംഭവം കണ്ട് ബസിന്‍റെ പിന്നിലുണ്ടായിരുന്ന യുവാക്കള്‍ കണ്ടക്ടറോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സാഹചര്യം പന്തിയല്ലെന്ന് മനസിലാക്കിയ ഡ്രൈവര്‍ ബസ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുകൂട്ടരുടെയും തര്‍ക്കം പറഞ്ഞുതീര്‍ത്ത ശേഷം ട്രിപ്പ് തുടരാന്‍ ആവശ്യപ്പെട്ടു. 

പിന്നീട് ട്രിപ്പ് തുടര്‍ന്നെങ്കിലും അല്‍പദൂരം പിന്നിട്ട ശേഷം യുവാക്കളുടെ സുഹൃത്തുക്കളടങ്ങുന്ന വലിയൊരു സംഘം ബസ് തടഞ്ഞുനിര്‍ത്തുകയും കണ്ടക്ടറെ വലിച്ച് പുറത്തിട്ട ശേഷം മര്‍ദിക്കുകയുമായിരുന്നു. ബസിന്‍റെ ചില്ലുകളും സംഘം കല്ലെറിഞ്ഞ് തകര്‍ത്തു. ഗുരുതരമായി പരുക്കേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റുചെയ്തു. ഷുഹൈബ്, ഖലീം, മുഹമ്മദ്, അസീം എന്നിവരാണ് പിടിയിലായത്. കൂടുതല്‍പേര്‍ സംഭവത്തില്‍ പങ്കാളികളാണെന്നും ഇവരെ പിടികൂട്ന്‍ അന്വേഷണം ഉൗര്‍ജിതമാക്കിയതായും  ഹൊസ്കോട്ടെ പൊലീസ് വ്യക്തമാക്കി.