കഞ്ചാവു പൊതി 500 രൂപ; വിദ്യാർഥികൾക്കിടയിലുള്ള വിൽപ്പന തകൃതി

മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ വിദ്യാർഥികൾക്കിടയിലുള്ള ലഹരി ഉപയോഗം വർധിക്കുന്നു. വിദ്യാർഥികൾക്ക് കഞ്ചാവു വിൽക്കുന്നതിനിടെ ചില്ലറ വിൽപ്പനക്കാരൻ വണ്ടൂർ പൊലീസിന്റെ പിടിയിലായി. ഇയാളുടെ കയ്യിൽ നിന്ന് ചെറിയ കഞ്ചാവു പൊതികളും കണ്ടെടുത്തു

രഹസ്യ വിവരത്തെത്തുടർന്ന് പോരൂർ സ്വദേശി എലാട്ടുപറമ്പിൽ സിദ്ധിഖിനെ വണ്ടൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിനു സമീപം വച്ചാണ് പിടികൂടുന്നത്. ഹയർ സെക്കൻഡറി വിദ്യാർഥികളാണ് സ്ഥിരം അവശ്യക്കാരെന്ന് ഇയാൾ പൊലിസിനോട് പറഞ്ഞു.കഞ്ചാവു ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് വിൽപ്പന. ആവശ്യക്കാർ ഫോൺ മുഖേനയാണ് ഇയാളേ ബന്ധപ്പെടുന്നത് . വിൽപ്പനക്കായുള്ള നിരവധി ചെറിയ പൊതികളും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട് . 

ആഴ്ച്ചകൾക്ക് മുൻപ് വണ്ടൂരിലെ പൊതുശ്മശാനത്തിൽ നിന്ന് ഹാഷിഷ് കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല.