തമിഴ്നാടിന്റെ വനമേഖലയിൽ വ്യാജവാറ്റ് കേന്ദ്രം, പൊലിസ് തിരച്ചിൽ വ്യാപകം

തമിഴ്നാട് അതിർത്തി വനമേഖലകളിൽ വൻതോതിൽ വ്യാജവാറ്റും കഞ്ചാവ് ശേഖരവുമുണ്ടെന്ന് വിവരം,,,ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍  എക്സൈസിന്റെ സംയുക്ത പരിശോധന. കേരള- തമിഴ്നാട് അതിർത്തി വനമേഖലയിൽ ഇരു സംസ്ഥാനങ്ങളുടെയും എക്സൈസിന്റെ  സംയുക്ത പരിശോധന. ഓണത്തിന് മുമ്പ് ഇടുക്കി ജില്ലയുടെ അതിർത്തി മേഖലയിലെ,, തമിഴ്നാട് റിസർവ്വ് ഫോറസ്റ്റിൽ,, വൻതോതിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ്   സംയുക്ത പരിശോധന.  

ഓണത്തിന് ഒരു മാസം മുമ്പുതന്നെ അതിർത്തി ചെക്ക് പോസ്റ്റുകളിലും ഗ്രാമങ്ങളിലും എക്സൈസ് സംഘവും പൊലീസും പരിശോധന  ശക്തമാക്കിയിരുന്നു.  ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്നുമുള്ള ലഹരിയൊഴുക്കിന് തടയിടാൻ സാധിച്ചെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. എന്നാൽ തമിഴ്നാട് അതിർത്തി വനമേഖലകളിൽ വൻതോതിൽ വ്യാജവാറ്റും കഞ്ചാവ് ശേഖരവും ഉണ്ടെന്ന വിവരത്തെ തുടർന്നാണ് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത സംഘം ഓണത്തിന് ശേഷവും തെരച്ചിൽ ശക്തമാക്കിയത്. തമിഴ്നാട് റിസർവ്വ് ഫോറസ്റ്റിന്റെ ഭാഗമായ രാമക്കൽമേട്, തേവാരം മേട്, ചതുരംഗപ്പാറമേട്, മൂങ്കിപ്പള്ളം, തുടങ്ങിയ വനമേഖലകളിലാണ് സംഘം തെരച്ചിൽ തുടരുന്നത്. 

വരും ദിവസങ്ങളിൽ ഉൾവനത്തിലേക്ക് പരിശോധന വ്യാപിപ്പിക്കുവാനാണ്  തീരുമാനം. ഇരു സംസ്ഥാനങ്ങളുടെയും പ്രത്യേക പരിശീലനം ലഭിച്ച 20 ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.