12 കാരിയെ ഗർഭിണിയാക്കിയ 11 കാരനെതിരെ കേസ്; ഡിഎൻഎ പരിശോധന

ഇടുക്കി കുമളിയിൽ  പന്ത്രണ്ടുവയസ്സുകാരിയെ ഗർഭിണിയാക്കിയ ബന്ധുവായ പതിനൊന്നുകാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.ആൺകുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കുമളി സ്വദേശിയായ പെൺകുട്ടി ക്ലാസ്സിൽ തലകറങ്ങി വീണതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയിലെ പരിശോധനയിൽ പന്ത്രണ്ടുവയസുകാരി  ഗർഭിണിയാണെന്ന് വ്യക്തമായി. ഗർഭഛിദ്രം സംഭവിച്ച ശേഷമാണ് പെൺകുട്ടി പതിനൊന്നുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് പറയുന്നത്.ബന്തുവായ  പതിനൊന്നുകാരനും മാതാപിതാക്കളും, പന്ത്രണ്ടുകാരിയും മാതാപിതാക്കളും ഒരു വീട്ടിലാണ് താമസം. സംഭവത്തെതുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിക്കുകയായിരുന്നു. ആൺകുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തുമെന്ന്  പൊലീസ് അറിയിച്ചു. ഡി എൻ എ പരിശോധനയിലൂടെ മാത്രമേ പതിനൊന്നു വയസുകാരനാണോ കുറ്റക്കാരൻ എന്ന് സ്ഥിരീകരിക്കാൻ കഴിയു എന്ന് കുമളി പൊലീസ് പറഞ്ഞു.