പതിനേഴര പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; പാലക്കാട് വീട്ടിൽ കയറി മോഷണം

പാലക്കാട് മണ്ണാര്‍ക്കാട് പയ്യനെടത്ത് മോഷണം. വീട്ടില്‍ നിന്ന് പതിനേഴര പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പ്രദേശത്ത് തുടര്‍ച്ചയായി മോഷണം നടക്കുന്നതിനാല്‍ പൊലീസ് അന്വേഷണം ശക്തമാക്കി

മണ്ണാര്‍ക്കാട് കുമരംപുത്തൂർ പയ്യനെടം കിണറുംപടിയിലെ വലിപ്പറമ്പിൽ മറിയയുടെ വീട്ടിലാണ് മോഷണം നടന്നത്. പതിനേഴര പവൻ സ്വർണാരണങ്ങളും, പതിനായിരം രൂപയും നഷ്ടപ്പെട്ടു.  വീട്ടമ്മയായ മറിയ സുബ്ഹ് നമസ്കാര ശേഷം അടുക്കളയിലേക്ക് വാതിൽ അടക്കാതെ പോയ. ഇൗ സമയത്ത് മോഷ്ടാക്കൾ അകത്ത് കടന്നുവെന്നാണ് സൂചന. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മരുമകൾ ഭക്ഷണം പാചകം ചെയ്യാനുള്ള സാധനം എടുക്കാന്‍ സ്റ്റോർ റൂമിൽ എത്തിയപ്പോഴാണ് മുറിയുടെ അലമാരയിലെ സാധനങ്ങൾ നിലത്ത് കിടക്കുന്നതായി കാണുന്നത്. അലമാരയിൽ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന മാല, വള, കമ്മൽ എന്നിവയാണ് നഷ്ടപ്പെട്ടത്. മണ്ണാർക്കാട് പൊലീസും തൃശൂരിൽ നിന്ന് വിരലടയാള വിദഗ്ധരും, ഷൊർണൂരിൽ നിന്ന്ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ‌