മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, ഉദ്യോഗസ്ഥ ആത്മഹത്യയ്ക്കു ശ്രമിച്ചു

കൊടുങ്ങല്ലൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അമിതമായി മരുന്നു കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. മധ്യമേഖല ജലപര്യവേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജീവനക്കാരി ആശുപത്രിയില്‍ ചികില്‍സയിലാണ്. 

മധ്യമേഖല ജലപര്യവേഷണ വിഭാഗം അസിസ്റ്റന്‍റ് മറൈന്‍ സര്‍വെയര്‍ ഓഫിസ് ഫീഡല്‍ഡ് അസിസ്റ്റന്‍റ് ഹണിയാണ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തെ ഓഫിസിലായിരുന്നു സംഭവം. മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള ഗുളിക അമിതമായ കഴിച്ച നിലയിലായിരുന്നു. ആറു വര്‍ഷമായി ഈ വകുപ്പിലാണ് ജോലി. മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നതായാണ് പരാതി. ഒറ്റപ്പെടുത്തി ഉപദ്രവിക്കുകയാണന്നും ഹണി പറഞ്ഞു. ശമ്പളം അനധികൃതമായി തടഞ്ഞുവച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മേലുദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.