മൂന്നുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന ബന്ധുവിന് വധശിക്ഷ

ജാ‍‍ര്‍ഖണ്ഡില്‍  മൂന്നുവയസുകാരിയെ പീഡിപ്പിച്ച കൊന്ന കൊന്ന ബന്ധുവിന് വധശിക്ഷ. ഗുംല ജില്ലയിലെ അഡീഷണല്‍ ജില്ലാ കോടതിയാണ്  വധശിക്ഷ വിധിച്ചത്. 

കഴിഞ്ഞ സെപ്റ്റംബര്‌‍ 23നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ കാണാതായത്. ബന്ധുവും അയല്‍വാസിയുമായ ബന്ധാന്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കള്‍ നല്‍കിയ സൂചനയെ തുടര്‍ന്നാണ് ബന്ധാനെ പൊലീസ്  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കുറ്റം സമ്മതിച്ച പ്രതി പീഡനത്തിനുശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും വെളിപ്പെടുത്തി. 

ഗുംല അഡീഷണല്‍ ജില്ലാകോടതിയാണ് പ്രതിക്ക് വധശിക്ഷയും പിഴയും വിധിച്ചത്. വിധിപ്രസ്താവം കേള്‍ക്കാന്‍ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.