ബത്തേരി പീഡനം: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി മാതാപിതാക്കള്‍

വയനാട് ബത്തേരിയിൽ പീഡനത്തിനിരയായ ആദിവാസി പെണ്‍കുട്ടിയുടെ മൊഴി രാത്രിയില്‍ രേഖപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. കേസില്ലാതാക്കാന്‍   പണം വാഗ്ദാനം ചെയ്ത ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മറിനെ അറസ്റ്റ് ചെയ്യാനായില്ല. കൂടുതല്‍ തെളിവെടുപ്പിനായി പ്രതി ഒഎം ജോര്‍ജ്ജിനെ മാനന്തവാടി കോടതി രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

രാത്രിയില്‍ പെണ‍്കുട്ടിയെ പോലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തത് ബാലാവകാശ ലംഘനമെന്നാണ് പരാതി. ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബത്തേരി സിഐക്കെതിരെയാണ് പരാതി . പട്ടികജാതി പട്ടിക വർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന എസ്എംഎസ് ഡിവൈഎസ്പിയ്ക്കാണ് ഇപ്പോൾ അന്വേഷണച്ചുമതല. 

അതിനിടെ കൂടുതല്‍ തെളിവെടുപ്പിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഒഎം ജോര്ജ്ജിനെ രണ്ടു ദിവസത്തേക്ക് കസ്റ്റ‍ഡിയില്‍ വാങ്ങി. പെ ണ്‍കുട്ടിയുമായുള്ള സംഭാഷണങ്ങള്‍ ജോര്ജജ്ജിന്‍റേതെന്ന് ഉറപ്പിക്കാനുള്ള ശബ്ദ പരിശോധന ഉടൻ നടക്കും .പരാതി ഇല്ലാതാക്കുന്നതിന് പണം വാഗ്ദാനം ചെയ്ത ഐഎന്‍ടിയുസി ട്രഷറര്‍ ഉമ്മറിന്‍റെ പങ്കിനെകുറിച്ചും  നിന്നും വിവരങ്ങള്‍ ശേഖരിക്കും . ഉമ്മർ ഇപ്പോൾ  ഒളിവിലാണ് .