കൊടുങ്ങല്ലൂരിൽ ക്ഷേത്രങ്ങളിൽ വൻ കവർച്ച; ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു

കൊടുങ്ങല്ലൂർ ശ്രീ നാരായണപുരത്ത് ക്ഷേത്രങ്ങളിൽ മോഷണം. ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു.  ശ്രീ നാരായണപുരം ശ്രീ കൃഷ്ണ ക്ഷേത്രം, കാട്ടുപറമ്പിൽ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളും, കാട്ടുപറമ്പിൽ ക്ഷേത്രത്തിലെ 10  ഭണ്ഡാരങ്ങളും കുത്തിതുറന്ന നിലയിലാണ്. രാവിലെ ക്ഷേത്രങ്ങളിലെത്തിയവരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. ശ്രീകൃഷ്ണ ക്ഷേത്രത്തിന്  പുറത്തുള്ള ഒരു ഭണ്ഡാരവും അകത്തുള്ള രണ്ട് ഭണ്ഡാരവുമാണ് കവർന്നത്.ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 5 ദിവസം മുമ്പാണ് ഉത്സവം നടന്നത്.ഏകദേശം 15000 രൂപയോളം നഷ്ടപ്പെട്ടിട്ടു.

കാട്ടുപറമ്പിൽ ക്ഷേത്രത്തിന് അകത്തുള്ള വലുതും ചെറുതുമായ 10 ഭണ്ഡാരങ്ങളാണ് കവർന്നിരിക്കുന്നത്. പ്രദേശത്തെ സി.സി.ടി.വി. ദ്യശ്യങ്ങൾ പരിശോധിച്ചതിൽ 12 മണിക്കും ഒരു മണിക്കും ഇടയിൽ മോഷണം നടന്നതായാണ് സൂചന.വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.