മറ്റൊരു കേസിൽ അറസ്റ്റ്; ചോദ്യംചെയ്യലിൽ ഒരു വർഷം മുമ്പുള്ള മോഷണവും തെളിഞ്ഞു

എറണാകുളം വടക്കൻ പറവൂർ പെരുവാരത്ത് ഒരു വർഷം മുമ്പ് നടന്ന മോഷണത്തിലെ പ്രതികളെ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ നാലു യുവതികളാണ് അറസ്റ്റിലായത്. മറ്റൊരു കേസിൽ ആറ്റിങ്ങലിൽ അറസ്റ്റിലായ സംഘം ചോദ്യം ചെയ്യലിലാണ് പെരുവാരത്തെ മോഷണക്കുറ്റം പൊലീസിനോട് സമ്മതിച്ചത്.

തമിഴ്നാട്ടിലെ സേലം സ്വദേശികളാണ് ഇവരഞ്ചു പേരും. കൃഷ്ണമ്മ, മസാന്തി,ജ്യോതി, രാധ, ബാലാമണി എന്നിവർ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തി മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളായ ഇവരെ മറ്റൊരു മോഷണ കേസിൽ ആറ്റിങ്ങൽ പൊലീസാണ് പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലിൽ പെരുവാരത്തെ മോഷണത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.പ്ലസ് ടു വിദ്യാർഥി മാത്രമുണ്ടായിരുന്ന  വീട്ടിൽ കുട്ടിയുടെ ശ്രദ്ധ തിരിച്ച ശേഷം നാലു പവൻ സ്വർണാഭരണങ്ങൾ കവർന്നെന്നാണ് കേസ്. വടക്കൻ പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്ത സംഘത്തെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.