താനൂർ സവാദ് വധക്കേസ്: പ്രതികൾക്ക് നേരെ ജനങ്ങളുടെ രോഷം

താനൂർ സവാദ് വധക്കേസിലെ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലിസ് കസ്റ്റഡിയിൽ വാങ്ങി. വൈദ്യ പരിശോധനക്കെത്തിച്ച പ്രതികൾക്ക് നേരെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ  പ്രതിഷേധമാണ് ഉണ്ടായത്.

മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലിസ് കസ്റ്റഡിയിൽ വാങ്ങിയത്. നാളെ കാസർകോടും കോഴിക്കോടും എത്തിച്ച് തെളിവെടുപ്പ് നടത്തും.മംഗലാപുരത്ത് വിമാനമിറങ്ങിയ ബഷീർ കാസർകോടു നിന്നാണ് തെയാലയിലെ സവാദിന്റെ വീട്ടിലെത്താൻ കാർ വാടകക്ക് എടുത്തത്.പിന്നീട് കോഴിക്കോട്ടെ ലോഡ്ജിലായിരുന്നു താമസിച്ചത്.കൊലപാതകം നടത്തുന്നതിനു മുൻപ് ബഷീറും സൗജത്തും തമ്മിൽ കണ്ടതും ഈ ലോഡ്‌ജിൽ വച്ചായിരുന്നു.

വീടിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന സവാദിനെ ഈ മാസം നാലാം തിയതിയാണ് തലക്കടിച്ച് കൊലപ്പെടുത്തിയത്.ബഷീറിനും സവാദിന്റെ ഭാര്യ സൗജത്തിനും ഒരുമിച്ച്‌ താമസിക്കാൻ വേണ്ടിയായിരുന്നു ഇത്. സവാദിനെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു ബഷീറിന്റെയും സൗജത്തിന്റേയും പദ്ധതി.എന്നാൽ സവാദിനൊപ്പം ഉറങ്ങിയ മകൾ ഉണർന്നതാണ് പദ്ധതി പൊളിയാൻ കാരണം