അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പിടികൂടി

പാലക്കാട് നെല്ലായയിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പിടികൂടി. ഇരുനൂറ് ജലാറ്റിൻ സ്റ്റിക്കുകൾ ,നൂറ് ഇലക്ട്രിക് ഡിറ്റനേറ്ററുകൾ എന്നിവയാണ്  കണ്ടെത്തിയത്.

ചെർപ്പുളശ്ശേരി നെല്ലായ അരീക്കപ്പടി കുന്നിലാണ് അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. ഇവിടെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപമാണ്  സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇരുനൂറ് ജലാറ്റിൻ സ്റ്റിക്കുകൾ ,നൂറ് ഇലക്ട്രിക് ഡിറ്റനേറ്ററുകൾ എന്നിവ പെട്ടിയിലാക്കിയ നിലയിൽ ആയിരുന്നു. ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണെന്ന് ഡെപ്യൂട്ടി തഹസിൽദാർ ജി.ഗോപാൽ പറഞ്ഞു. 

പ്രദേശത്തെ അനധികൃത പാറമടകൾ കേന്ദ്രീകരിച്ചാണ് സ്പോടക വസ്തുക്കളുടെ ഉപയോഗം. തമിഴ്നാട്ടിൽ നിന്നാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെ അനധികൃതമായി എത്തിക്കുന്നത്.